പാലക്കാട് : കെ.പി.സി.സി.യുടെ ഒ.ബി.സി. ഡിപ്പാർട്ട്മെന്റ് ചെയർമാൻ സുമേഷ് അച്യുതൻ പാലക്കാട്ട് നടത്തിയ 48 മണിക്കൂർ നിരാഹാരസമരം അവസാനിച്ചു. സർക്കാരിൽ പിൻവാതിൽ നിയമനങ്ങളിലും സംവരണ അട്ടിമറിയിലും പ്രതിഷേധിച്ചായിരുന്നു സമരം. സമാപനയോഗം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ജനറൽ സെക്രട്ടറി രവീന്ദ്രനായക് അധ്യക്ഷനായി. കെ.പി.സി.സി. മുൻ പ്രസിഡന്റുമാരായ വി.എം. സുധീരൻ, കെ. മുരളീധരൻ എം.പി., എം.പി.മാരായ കെ. സുധാകരൻ, എൻ.കെ. പ്രേമചന്ദ്രൻ, വി.കെ. ശ്രീകണ്ഠൻ, എം.കെ. രാഘവൻ, രമ്യ ഹരിദാസ്, ഡീൻ കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.