പാലക്കാട് : പെട്രോൾ-ഡീസൽ വിലവർധനക്കെതിരായി രാജ്യവ്യാപകമായി എ.ഐ.സി.സി. ആഹ്വാനംചെയ്ത പ്രതിഷേധസമരം ജില്ലയിൽ 95 മണ്ഡലം കേന്ദ്രങ്ങളിൽ നടന്നു. ജില്ലാതല ഉദ്ഘാടനം പാലക്കാട് ടൗൺ റെയിൽവേസ്റ്റേഷനുമുന്നിൽ ഡി.സി.സി. പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ എം.പി. നിർവഹിച്ചു. പാലക്കാട് വെസ്റ്റ് മണ്ഡലം പ്രസിഡന്റ് അനിൽ ബാലൻ അധ്യക്ഷതവഹിച്ചു.കണ്ണാടിയിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറി എ. തങ്കപ്പൻ, പിരായിരിയിൽ കെ.പി.സി.സി. ജനറൽസെക്രട്ടറി സി. ചന്ദ്രൻ, കുഴൽമന്ദത്ത് രമ്യ ഹരിദാസ് എം.പി. കൊല്ലങ്കോട് മുൻ എം.എൽ.എ. കെ.എ. ചന്ദ്രൻ, എന്നിവർ ഉദ്ഘാടനംചെയ്തു.

കിഴക്കഞ്ചേരി പോസ്റ്റോഫീസിനുമുന്നിൽ എം.കെ. ശ്രീനിവാസൻ, മുട്ടിക്കുളങ്ങരയിൽ എം.വി. രാധാകൃഷ്ണൻ, തിരുവഴിയാട് തപാലോഫീസിനുമുന്നിൽ എം. പദ്‌മഗിരീശൻ, നെന്മാറയിൽ എസ്. കൃഷ്ണദാസ്, കഞ്ചിക്കോട്ട്‌ എസ്.കെ. അനന്തകൃഷ്ണൻ, പുതുനഗരത്ത് കെ.എം. ഫെബിൻ, മുതലമടയിൽ പി. മാധവൻ, വടവന്നൂരിൽ കെ. രാമനാഥൻ, പല്ലശ്ശനയിൽ കെ.ജി. എൽദോ എന്നിവർ ഉദ്ഘാടനംചെയ്തു.

കുത്തനൂരിൽ തോലനൂർ ശശിധരൻ, ആലത്തൂരിൽ വി. കനകാംബരൻ, എരിമയൂരിൽ കെ.സി. ചെന്താമരാക്ഷൻ, കണ്ണമ്പ്രയിൽ വി. അയ്യപ്പൻ തുടങ്ങിയവരായിരുന്നു ഉദ്ഘാടകർ.