പാലക്കാട്: കാറിൽ കടത്തുകയായിരുന്ന 40 ലക്ഷം രൂപ വാളയാർ ആലാമരം ജങ്ഷനിൽവെച്ച് പോലീസ് പിടികൂടി. ചൊവ്വാഴ്ച ഏഴുമണിയോടെയാണ് സംഭവം. കാറിലുണ്ടായിരുന്ന എടപ്പാൾ സ്വദേശി രാമചന്ദ്രനെ കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂരിൽ പഴയ സ്വർണം പണയംവെച്ചശേഷം കിട്ടിയ പണമാണെന്ന് ഇയാൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഇയാൾ പണം പലിശയ്ക്ക് കൊടുക്കാറുണ്ടെന്നും പോലീസ് പറഞ്ഞു.