പാലക്കാട്: കൊല്ലത്ത് നടന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ കോട്ടപ്പുറം ഹെലൻ കെല്ലർ സ്മാരക അന്ധവിദ്യാലയം ഓവറോൾ ചാമ്പ്യൻഷിപ്പ് പങ്കിട്ടു. തൃശ്ശൂർ അത്താണി ജെ.എം.ജെ. ഇൻറഗ്രേറ്റഡ് സ്കൂൾ, കോട്ടയം ഒളശ്ശ ഗവ. സ്കൂൾ ഫോർ ദി ബ്ലൈൻഡ്‌ എന്നീ വിദ്യാലയങ്ങളാണ് 40 പോയൻറുകളുമായി ഒന്നാം സ്ഥാനം പങ്കിട്ടത്.

കോട്ടപ്പുറം അന്ധവിദ്യാലയത്തിലെ അതുൽ കൃഷ്ണ. എസ്, കഥാപ്രസംഗം, മോണോ ആക്ട് എന്നിവയിൽ ഒന്നാം സ്ഥാനവും കഥാരചന, ഉപകരണസംഗീതം എന്നിവയിൽ രണ്ടാം സ്ഥാനവും നേടി. സനൽകുമാർ ടി.കെ. ലളിതഗാനമത്സരത്തിൽ ഒന്നാം സ്ഥാനവും നേടി. ആകെ എട്ടിനങ്ങളിലാണ് സ്കൂൾ മത്സരിച്ചത്. എല്ലാത്തിലും എ ഗ്രേഡ് നേടിയാണ് കോട്ടപ്പുറം അന്ധവിദ്യാലയം ഒന്നാം സ്ഥാനത്തെത്തിയത്.