പാലക്കാട്: പുതുതായി രൂപവത്കരിക്കപ്പെട്ട കെ.പി.സി.സി. ഒ.ബി.സി. വകുപ്പിന്റെ സംസ്ഥാന ചെയർമാനായി സുമേഷ് അച്യുതനെ നിയോഗിച്ചു. കേരളം കൂടാതെ ചത്തീസ്‌ഗഢ്, തമിഴ്നാട്, പുതുശ്ശേരി, കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഡ് എന്നിവിടങ്ങളിലാണ് ഒ.ബി.സി. വകുപ്പ് െചയർമാൻമാരെ നിയോഗിച്ചതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി അശോക് ഗെഹ്‌ലോട്ടിന്റെ അറിയിപ്പിൽ പറയുന്നു.
മുൻ എം.എൽ.എ. കെ. അച്യുതന്റെ മകനാണ് സുമേഷ്. പാലക്കാട് ഡി.സി.സി. വൈസ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിരുന്നു.