Palakkad
തിരുവള്ളുവർ രൂപം ഗിന്നസ്സിലേക്ക്‌
0

കോയമ്പത്തൂർ: സ്കൂൾ കാമ്പസിൽ വിദ്യാർഥികൾതീർത്ത തമിഴ്‌ കവി തിരുവള്ളുവറിന്റെ രൂപം ഗിന്നസ് ബുക്ക്‌ ഓഫ്‌ വേൾഡ്‌ റെേക്കാഡിലേക്ക്‌.

ഗണപതിയിലെ കാം ഫോർഡ്‌ സ്കൂൾ മുറ്റത്തെ 1114.82 ചതുരശ്രമീറ്റർ വിസ്‌തൃതിയിൽ വിവിധ നിറങ്ങളിലെ പുറംചട്ടകളടങ്ങിയ നോട്ടുബുക്കുകൾ നിരത്തിയാണ്‌ കവിയുടെ രൂപം ഉണ്ടാക്കിയത്‌. കവി ചമ്രംപടിഞ്ഞിരിക്കുന്നതാണ്‌ കുട്ടികളുടെ രൂപകല്പന.

170 വിദ്യാർഥികൾ 29,971 നോട്ടുബുക്കുകൾകൊണ്ടാണ്‌ ചിത്രം തയ്യാറാക്കിയത്‌. വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ രണ്ടുമണിക്കൂർകൊണ്ട്‌ ചിത്രം രൂപണം ചെയ്തു.

നിലവിലെ അബുദാബിയിൽ 2018 മാർച്ചിൽ 702.8 ചതുരശ്രയടിയിൽ തീർത്ത രൂപത്തിന്റെ ഗിന്നസ് വേൾഡ്‌ തിരുത്തുകയാണ്‌ വിദ്യാർഥികളുടെ ലക്ഷ്യം.

വിദ്യാർഥികളുടെ മൊസൈക്ക്‌ നിർമാണം കാണാനും വിധി കുറിക്കാനും റവന്യൂ അധികൃതർ ഉണ്ടായിരുന്നു. 2017-ൽ വിദ്യാർഥികൾ ഇതുപോലെ മുൻ രാഷ്ട്രപതി അബ്ദുൾകലാമിന്റെ ചിത്രം രൂപണം ചെയ്തിരുന്നു. സ്കൂൾചെയർമാൻ അരുൾ എൻ. രമേശും സ്കൂൾ കറസ്‌പോണ്ടന്റ്‌ പൂങ്കോത്തിയും വിദ്യാർഥികളെ അഭിനന്ദിച്ചു.

Cap1

കോയമ്പത്തൂർ ഗണപതിയിൽ സ്കൂൾ വിദ്യാർഥികൾ നോട്ടുബുക്കുകൾകൊണ്ട്‌ രൂപകല്പനചെയ്ത കവി തിരുവള്ളുവർ രൂപം