പാലക്കാട്: 60 മണിക്കൂർ തുടർച്ചയായ മാനേജ്മെന്റ് ക്ലാസിലൂടെ ഗിന്നസ് റെക്കോർഡ് നേടാനൊരുങ്ങി ധോണി ലീഡ് കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് ജോർജ്. തിങ്കളാഴ്ച രാവിലെ പത്തുമണിക്കാണ് തുടങ്ങിയത്. ഒാഗസ്റ്റ് ഒന്ന് രാത്രി പത്തുമണിവരെ തുടരും. 20 വിദ്യാർഥികളെങ്കിലും ക്ലാസെടുക്കുന്ന സമയത്ത് ക്ലാസിലുണ്ടായാൽമതിയെന്നാണ് റെക്കോർഡിനുള്ള വ്യവസ്ഥ. ഒരുമണിക്കൂർ ക്ലാസെടുത്താൽ അഞ്ചുമിനിറ്റുനേരം വിശ്രമിക്കാം. ചൊവ്വാഴ്ച രാവിലെ നാലുമണിവരെ ക്ലാസെടുത്തതിനുശേഷം രണ്ടുമണിക്കൂർ വിശ്രമിക്കും. തുടർന്ന് ആറുമണിമുതൽ വീണ്ടും ക്ലാസ് തുടരും. ബുധനാഴ്ച രാവിലെ നാലുമണിമുതൽ ആറുമണിവരെയായിരിക്കും അടുത്ത വിശ്രമവേള. ആറുമണിമുതൽ വീണ്ടും ക്ലാസ് തുടരും.