ആലത്തൂർ: കാവശ്ശേരി കൊങ്ങാളക്കോട് ശ്രീകൃഷ്ണക്ഷേത്രത്തിൽ ഏകാദശി ഉത്സവം ആഘോഷിച്ചു. ഞായറാഴ്ച രാവിലെ നിർമ്മാല്യദർശനം, വാകച്ചാർത്ത് തിരുമജ്ജനം, ശീവേലി എഴുന്നള്ളത്ത്, മേളം, നാദസ്വരം, പറയെടുപ്പ്, സങ്കല്പം, പുണ്യാഹജപം, മഹന്യാസജപം, വേദപാരായണം, പുരുഷസൂക്താഭിഷേകം, മേളം, പരക്കാട്ടുകാവ് ദേവസ്വം വക കളഭാഭിഷേകം, പ്രസാദവിതരണം എന്നിവ നടന്നു. വൈകീട്ട് കാവശ്ശേരി ഈടുവെടിയാൽ ഗണപതീക്ഷേത്രത്തിൽനിന്ന് പഞ്ചവാദ്യത്തോടെ കാഴ്ചശീവേലി പുറപ്പെട്ടു. മൂന്ന് ആനകൾ അണിനിരന്നു. രാത്രി നൃത്തനൃത്യങ്ങൾ, തിങ്കളാഴ്ച പുലർച്ചെ ബാലെ, ആറിന് പഞ്ചവാദ്യത്തോടെ ആനയെഴുന്നള്ളത്ത് എന്നിവയോടെ സമാപിച്ചു.