ആനക്കര: തകർന്നുകിടക്കുന്ന പറക്കുളം-ആനക്കര റോഡിലെ കുഴികളടച്ച് യുവാക്കൾ മാതൃകയായി. പറക്കുളത്തെ ഒരുസംഘം യുവാക്കളാണ് ഹർത്താൽദിവസം സേവനത്തിന് വിനിയോഗിച്ചത്.
കുടിവെള്ളപദ്ധതിയുടെ പൈപ്പിടുന്നതിനായി റോഡ് പൊളിച്ചതാണ് തകർച്ച രൂക്ഷമാക്കിയത്. വാഹനങ്ങൾ കുഴിയിൽച്ചാടി അപകടം പതിവാണ്. യാത്രക്കാരുടെ ദുരിതം കുറയ്ക്കാനാണ് കുഴികൾ മണ്ണിട്ട് നികത്തിയത്. ഫൈസൽ, ഷാഫി, ശ്രിധിൻ, മണിക്കുട്ടൻ, ശ്യാംരാജ്, ഷമീർ പറക്കുളം, റഷീദ്, ശരത്, ജയകുമാർ എന്നിവർ നേതൃത്വം നൽകി.