കരിങ്കല്ലത്താണി: ശക്തമായ മഴയിൽ വെള്ളം കുത്തിയൊലിച്ച് ടാർചെയ്ത റോഡ് ഗതാഗതയോഗ്യമല്ലാതായി. ചോരാണ്ടി-അത്തിപ്പറ്റക്കടവ് റോഡാണ് മഴയിൽ തകർന്നത്.

ചോരാണ്ടിറോഡ് കഴിഞ്ഞുള്ള ഇറക്കത്തിലാണ് വെള്ളം മുഴുവനും റോഡിനു നടുവിലുടെ ഒഴുകി ടാറും മെറ്റലും ഒലിച്ചുപോയത്. വലിയ ഉരുളൻകല്ലുകൾ പൊന്തിവന്നതോടെ കാൽനടപോലും അസാധ്യമായി. പെരുമ്പാലപ്പാറ, ഊരക്കാട് എന്നീ പ്രദേശത്തുള്ളവർ സഞ്ചരിക്കുന്ന റോഡാണിത്.

മഴവെള്ളം ഒലിച്ചുപോകാനാവശ്യമായ അരികുചാൽ ഇല്ലാത്തതാണ് പ്രശ്നമായത്. പ്രദേശത്തെ ആളുകൾക്ക് ഇരുചക്രവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും കൊണ്ടുപോകാൻ കഴിയുന്നില്ല. പുവത്താണി സ്കൂളിലേക്കുള്ള കുട്ടികളുടെ യാത്രയും ദുരിതമായിട്ടുണ്ട്.