ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരം ഹൈസ്കൂളിലെ 1988-89 എസ്.എസ്.എൽ.സി. ബാച്ചിലെ വിദ്യാർഥികൾ മുപ്പതുവർഷത്തിനുശേഷം വിദ്യാലയമുറ്റത്ത്‌ വീണ്ടും ഒത്തുചേർന്നു. ആദ്യകാല അധ്യാപകരെ ആദരിച്ചു.

പ്രിൻസിപ്പൽ എം.എസ്.എൻ. സുധാകരൻ, പ്രധാനാധ്യാപകൻ ശശി, സ്കൂൾ മാനേജിങ്‌ കമ്മിറ്റി സെക്രട്ടറി പി.എ. കാളിദാസൻ, മുൻകാല അധ്യാപകരായ നാപ്പുണ്ണി, രമണി, രാമകൃഷ്ണൻ, ചന്ദ്രലേഖ, വാസുദേവൻ, സുഭദ്ര, ശ്യാമള, പി. സൂര്യനാരായണൻ, ശാന്ത എന്നിവർ സംസാരിച്ചു.