പാലക്കാട്: സുൽത്താൻപേട്ട ജങ്‌ഷൻ-കോർട്ട് റോഡരികിലൂടെ വണ്ടിയിടിക്കാതെ നടക്കണമെങ്കിൻ ഭാഗ്യംകൂടി വേണം. ഈ റോഡിൽ നടപ്പാത കാണാനേയില്ല. അതുകൊണ്ട്‌, കുതിച്ചുപായുന്ന വാഹനങ്ങളെ തൊട്ടൂ-തൊട്ടില്ല എന്ന രീതിയിൽ റോഡിലൂടെയാണ് കാൽനടക്കാരുടെ യാത്ര.

സ്വകാര്യവ്യക്തികളുടെ ഇരുചക്രവാഹനങ്ങളാണ് നടപ്പാത കൈയേറിയിരിക്കുന്നവയിലധികവും. എതാനും മിനിട്ടുകൾ മുതൽ ഒരുദിവസം മുഴുവനും ഇവിടെ വണ്ടി നിർത്തിയിടുന്നവരുണ്ട്. ഇവ ചെറിയതോതിലുള്ള ഗതാഗതക്കുരുക്കിനും കാരണമാകുന്നു. സുൽത്താൻപേട്ട സിഗ്നലിൽനിന്ന് സ്റ്റേഡിയം സ്റ്റാൻഡിലേക്ക് തിരിയുന്ന ഭാഗത്തും

ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്കിന്‌ മുന്നിലും സമാനസ്ഥിതിയാണ്.