അലനല്ലൂർ: അലനല്ലൂർ ഗവ. ഹൈസ്കൂളിൽ പ്ളാസ്റ്റിക് പേനകൾക്ക് വിടചൊല്ലി വിത്തുപേനയിലേക്ക് മടക്കം. പ്രവൃത്തിപരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിത്തുപേനകൾ നിർമിച്ചു. ഓരോ ക്ലാസിലും വിത്തുപേന നിർമാണ പരിശീലനത്തിന് കുട്ടികൾ നേതൃത്വംനൽകി. ഇനിമുതൽ എല്ലാവരും വിത്തു പേനകൾ ഉപയോഗിക്കാനും അതിലൂടെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്‌ക്കാനും തീരുമാനിച്ചു. പ്രവൃത്തിപരിചയ ക്ലബ്ബ് കൺവീനർ സി.എ. പുഷ്പവല്ലി, അധ്യാപകരായ കെ. ജുവൈരിയത്ത്, എം. റസിയാബീഗം, എൻ. ഉഷാദേവി എന്നിവർ നേതൃത്വംനൽകി.