പൊള്ളാച്ചി: പൊള്ളാച്ചി-പാലക്കാട്‌ റോഡിൽ കോടതിയുടെ മുമ്പിൽ വലിയ മരക്കൊമ്പ്‌ പൊട്ടിവീണ്‌ ഗതാഗതം തടസ്സപ്പെട്ടു. പുലർച്ചെയുണ്ടായ മഴയിലും കാറ്റിലുമാണ്‌ കോടതിവളപ്പിലെ വലിയ മരത്തിന്റെ കൊമ്പ്‌ റോഡിലേക്ക്‌ പൊട്ടിവീണത്‌.

പുലർച്ചെയായതിനാൽ റോഡിലോ കോടതി വരാന്തയിലോ ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ട്‌ ആളപായമില്ല. ഉദ്യോഗസ്ഥർ ഉടൻതന്നെ മരക്കൊമ്പ്‌ നീക്കംചെയ്ത്‌ ഗതാഗതക്കുരുക്ക്‌ പരിഹരിച്ചു.