മണ്ണാർക്കാട്: കാരാകുറിശ്ശി ജി.എച്ച്.എസ്സിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി-ശാസ്ത്ര ക്ലബ്ബുകൾചേർന്ന് ഓസോൺ ദിനാചരണം സംഘടിപ്പിച്ചു. കോച്ചിങ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത് പ്രിൻസിപ്പൽ ഡോ. കെ. വാസുദേവൻപിള്ള മുഖ്യാതിഥിയായി. ഓസോൺശോഷണവും വരുംതലമുറയും എന്ന വിഷയത്തിൽ അദ്ദേഹം ക്ലാസെടുത്തു.

പ്രധാനാധ്യാപകൻ കെ. മണികണ്ഠൻ, എസ്.ആർ.ജി. കൺവീനർ സി.ഖാലിദ്, സീഡ് ക്ലബ്ബ് ടീച്ചർ കൺവീനർ എം. രജനി, സയൻസ് ക്ലബ്ബ് ടീച്ചർ കൺവീനർ പി. ബിന്ദു, ശ്രീവിദ്യ, കുഞ്ഞുമോൻ. സീഡ് റിപ്പോർട്ടർ ജെ.പി. അക്ഷയ്, സയൻസ് ക്ലബ്ബ് പ്രതിനിധി ആലിയ എന്നിവർ സംസാരിച്ചു. പത്രമാധ്യമങ്ങളിലൂടെ കേരളംകണ്ട ഭൂരിതക്കാഴ്ചകളുടെ മത്സരാധിഷ്ഠിത പ്രദർശനവും ഡിജിറ്റൽ പ്രസന്റേഷനും ഓസോൺശോഷണ ഫലങ്ങൾ എടുത്തുകാട്ടുന്ന സ്കിറ്റും കുട്ടികൾ അവതരിപ്പിച്ചു.