ഒറ്റപ്പാലം : 2020-21 വർഷത്തേക്ക് ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത്‌ പ്രോജക്ട് മുഖേന അമ്പലപ്പാറ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് താത്കാലികമായി നഴ്‌സിനെ നിയമിക്കുന്നു. നിശ്ചിതയോഗ്യത ഉള്ളവരിൽനിന്ന്‌ അപേക്ഷകൾ ക്ഷണിച്ചു. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതമുള്ള അപേക്ഷാഫോറം ഓഫീസിൽ നേരിട്ടോ ഇ-മെയിൽ മുഖേനയോ ഓഗസ്റ്റ് ഏഴിനുമുൻപായി ലഭിക്കേണ്ടതാണ്. ഇ-മെയിൽ: chcambalappara@gmail.com. ഫോൺ: 0466 2240265.