ഒറ്റപ്പാലം : താലൂക്ക് ആശുപത്രിയിൽ താത്കാലികാടിസ്ഥാനത്തിൽ വിവിധ തസ്തികകളിൽ ജീവനക്കാരെ നിയമിക്കുന്നു. 20നും 40നും മധ്യേയാണ് പ്രായപരിധി. ലാബ് ടെക്നീഷ്യൻ, ഇ.സി.ജി ടെക്നീഷ്യൻ, റേഡിയോഗ്രാഫർ, സ്റ്റാഫ് നഴ്സ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ.

ഈ തസ്തികകളിലേക്ക് ഓഗസ്റ്റ് മൂന്നിന് രാവിലെ 10-ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. നേഴ്സിങ്‌ അസിസ്റ്റന്റിനുള്ള കൂടിക്കാഴ്ച ഓഗസ്റ്റ് അഞ്ചിന് നടക്കുമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.