ഒറ്റപ്പാലം

: ബാസ്കറ്റ്‌ബോളും വോളിബോളും ബാഡ്മിന്റൺ കോർട്ടുമടങ്ങിയ ഒരു ഇൻഡോർ സ്റ്റേഡിയം. ഏഴുവർഷം മുൻപാണ് ഒറ്റപ്പാലത്ത് ഇത്തരത്തിൽ ഒരു സ്റ്റേഡിയംവരുമെന്ന സർക്കാർ പ്രഖ്യാപനമുണ്ടായത്. ഇതുവരെ തറക്കല്ലുപോലും ഇട്ടിട്ടില്ല. സ്റ്റേഡിയം നിർമിക്കാനുള്ള സ്ഥലത്തിന്റെ കാര്യത്തിലുള്ള സാങ്കേതികപ്രശ്നങ്ങളാണ് പദ്ധതി വൈകുന്നതിന് കാരണം. കാഞ്ഞിരപ്പുഴ ജലസേചനപദ്ധതിയുടെ കണ്ണിയംപുറത്തെ പഴയ ഓഫീസ്‌കെട്ടിടം പുതുക്കിയാണ് ഇൻഡോർ സ്റ്റേഡിയം പണിയാൻ പദ്ധതിയിട്ടത്. പദ്ധതിപ്രഖ്യാപനം കഴിഞ്ഞ് രണ്ടുവർഷം കഴിഞ്ഞപ്പോൾ പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിടനിർമാണവിഭാഗം പരിശോധനകൾ പൂർത്തിയാക്കി വിശദമായ പദ്ധതിരേഖയും തയ്യാറാക്കി.

എന്നാൽ ജലസേചനവകുപ്പിൽനിന്ന് സ്ഥലം വിട്ടുകിട്ടാതെ വന്നതോടെ പദ്ധതി എങ്ങുമെത്താതായി. രണ്ട്‌ വകുപ്പുകൾതമ്മിൽ സ്ഥലം കൈമാറ്റം ചെയ്യുന്നതിലെ നിയമക്കുരുക്കുകളിലാണ് ഇപ്പോഴും സ്റ്റേഡിയമെന്ന സ്വപ്നം.