ഒറ്റപ്പാലം : കോവിഡ് സമൂഹവ്യാപനസാധ്യത പരിശോധിക്കാനായി ഒറ്റപ്പാലത്ത് ബുധനാഴ്ച നടത്തിയ ആന്റിജൻ പരിശോധനയിൽ എല്ലാവർക്കും നെഗറ്റീവ്. ഒറ്റപ്പാലം താലൂക്കാശുപത്രിയുടെ നേതൃത്വത്തിൽ പരിശോധനയിൽ 27 പേർക്കാണ് നെഗറ്റീവായത്. 13 ദിവസത്തിനിടെ 1,286 പേർക്കാണ് ഒറ്റപ്പാലത്ത് ആന്റിജൻ പരിശോധന നടത്തിയത്. ഇതിൽ 15 പേർക്ക് പോസിറ്റീവായി. ഇതിൽ ഒമ്പതുപേർക്ക്‌ മാത്രമാണ് ഒറ്റപ്പാലത്തുനിന്ന് രോഗം പകർന്നതായുള്ളത്.