ഒറ്റപ്പാലം : എസ്.വൈ.എസ്. പനമണ്ണ ശാഖ കമ്മിറ്റി മുഅല്ലിം ബലിപെരുന്നാൾ കിറ്റ് വിതരണം നടത്തി. സമസ്ത പാലക്കാട്‌ ജില്ലാ മുശാവറ അംഗം ഇ.പി. അലവി ഫൈസി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ്. സംസ്ഥാനകൗൺസിലർ എം.ടി. സൈനുൽ ആബിദീൻ അധ്യക്ഷനായി.