ഒറ്റപ്പാലം : പത്തൊമ്പതാം മൈലിലെ പാതയോരത്തെ മാലിന്യക്കൂമ്പാരം കിടന്ന സ്ഥലം വൃത്തിയാക്കി അവിടെ തൈ നട്ട് എ.പി.ജെ. അബ്ദുൾ കലാം അനുസ്മരണം നടത്തി. അടയ്ക്കാപ്പുത്തൂർ സംസ്കൃതിയും ക്ലബ്ബ് 19 ചാരിറ്റി ആർട്സ് ആൻഡ്‌ സ്പോർട്സ് ക്ലബ്ബും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. മുഹമ്മദ് സാജിത്ത്, പി.വി. സായ് കിരൺ, അസീസ്, ബാദുഷ, രാജേഷ് അടയ്ക്കാപ്പുത്തൂർ, യു.സി. വാസുദേവൻ, എം.പി. പ്രകാശ് ബാബു, കെ. ജയദേവൻ തുടങ്ങിയവർ പങ്കെടുത്തു.