ഒറ്റപ്പാലം : മത്സ്യവില്പന നടത്തിയിരുന്ന മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അനങ്ങനടിയിൽ ചൊവ്വാഴ്ച ആന്റിജൻ പരിശോധന. ഈ മൂന്നുപേർക്ക് പുറമേ അനങ്ങനടിയിൽ മീൻവില്പന നടത്തിയിരുന്ന ഓങ്ങല്ലൂർ സ്വദേശിയുടെ സമ്പർക്കപ്പട്ടികയിലുള്ളവർക്കാണ് പരിശോധന നടത്തുന്നത്.

കരയനാംകുന്ന് എൽ.പി. സ്‌കൂളിൽ 100 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കുകയെന്ന് അനങ്ങനടിപഞ്ചായത്ത് പ്രസിഡന്റ് എൻ.ആർ. രഞ്ജിത്ത് പറഞ്ഞു.

പട്ടാമ്പിയിൽനിന്ന്‌ മത്സ്യമെത്തിച്ച് അനങ്ങനടിയിൽ വില്പന നടത്തിയിരുന്ന നാലുപേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരിൽനിന്ന്‌ മത്സ്യം വാങ്ങിയിരുന്ന കുറച്ചുപേരെ നേരത്തേ ആന്റിജൻ ടെസ്റ്റിന് വിധേയമാക്കുയും നെഗറ്റീവെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇവരുടെ സമ്പർക്കപ്പട്ടികയിൽ ഇനിയും 240 പേർ പരിശോധന പൂർത്തിയാക്കാനുണ്ട്. 240 പേരിൽ 100 പേരെയാണ് ചൊവ്വാഴ്ച ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കുകയെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.