ഒറ്റപ്പാലം : കോവിഡ് ആന്റിജൻ പരിശോധനയിൽ നഗരത്തിലെ മൊബൈൽ ഷോപ്പിലെ ജീവനക്കാരന് പോസിറ്റീവായി.

പാലപ്പുറത്ത് ഉറവിടമറിയാതെ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ക്യാമ്പുചെയ്ത് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് പോസിറ്റീവെന്ന് കണ്ടത്തിയത്. ഇതോടെ നഗരത്തിലെ മൊബൈൽ ഷോപ്പ് അടച്ചു.

പാതിരിക്കോട് ശിശുവിഹാറിൽവെച്ച് തിങ്കളാഴ്ച 50 പേർക്കാണ് പരിശോധന നടത്തിയിരുന്നത്. പോസിറ്റീവായ ആളെ കോവിഡ് ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റി.