ഒറ്റപ്പാലം : മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. ഒറ്റപ്പാലം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് കാർഡ് അയയ്ക്കൽ സമരം നടത്തി. നിയോജകമണ്ഡലം സെക്രട്ടറി എ. പ്രകാശൻ ഉദ്ഘാടനംചെയ്തു. ഏരിയാ പ്രസിഡന്റ് എ. സരൂപ് അധ്യക്ഷനായി. നഗരസഭാ ജനറൽ സെക്രട്ടറി ബാലകുമാർ, ഒ.ബി.സി. മോർച്ച നിയോജകമണ്ഡലം പ്രസിഡന്റ് സുമേഷ്, രതീഷ്, ജയരാജ് എന്നിവർ നേതൃത്വംനൽകി.

അമ്പലപ്പാറ : മുഖ്യമന്ത്രി രാജിവക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. അമ്പലപ്പാറയിൽ പോസ്റ്റ് കാർഡ് അയയ്ക്കൽ സമരം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി പി. വേണുഗോപാലൻ ഉദ്ഘാടനംചെയ്തു. അമ്പലപ്പാറ ഏരിയാ കമ്മിറ്റി പ്രസിഡന്റ് കെ.എം. മുരളീധരൻ, സംസ്ഥാന കൗൺസിൽ അംഗം എം. ഗോപിനാഥൻ, പി.കെ. സത്യനാരായണൻ, കെ. വിജയൻ തുടങ്ങിയവർ സംസാരിച്ചു.

മണ്ണാർക്കാട് : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട്‌ ബി.ജെപി.യുടെ നേതൃത്വത്തിലുള്ള പോസ്റ്റ് കാർഡ് പ്രചാരണം നടത്തി. മണ്ണാർക്കാട് നിയോജകമണ്ഡലംതല ഉദ്ഘാടനം ബി.ജെ.പി. ജില്ലാ സെക്രട്ടറി ബി. മനോജ് നിർവഹിച്ചു. എ.പി. സുമേഷ്‌കുമാർ അധ്യക്ഷനായി.

എ. ബാലഗോപാലൻ, ടി.എം. സുധ, എൻ. ബിജു, വി. അമുദ, പി. ഷൈനി, ടി.വി. പ്രസാദ്, എ. ശ്രീനിവാസൻ, കെ. പ്രഭ, കെ.ജി. സുരേഷ് തുടങ്ങിയവർ നേതൃത്വംനൽകി.