ഒറ്റപ്പാലം : സാമൂഹികവ്യാപന സാധ്യത പരിശോധിക്കാനായി ഒറ്റപ്പാലത്ത് നടത്തിയ ആന്റിജൻ പരിശോധനയിൽ അനങ്ങനടി സ്വദേശിയായ ആൾക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം അനങ്ങനടിയിൽ കോവിഡ് സ്ഥിരീകരിച്ച മീൻകച്ചവടക്കാരുടെ സഹായിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാളെ മാങ്ങോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കഴിഞ്ഞദിവസം അനങ്ങനടിയിൽനടന്ന ആന്റിജൻ പരിശോധനയിൽ പട്ടാമ്പിയിൽനിന്ന് മീനെടുത്ത് വില്പന നടത്തുന്ന രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സമ്പർക്കപ്പട്ടികയിലുള്ളവരെ താലൂക്കാശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് സഹായിക്കും കോവിഡെന്ന് സ്ഥിരീകരിച്ചത്. ഇതിനുപുറമേ ഒറ്റപ്പാലം പരിസരപ്രദേശങ്ങളിലെ 111 പേർക്ക് പരിശോധന നടത്തി. എല്ലാവരുടെയും പരിശോധനാഫലം നെഗറ്റീവാണ്.