ഒറ്റപ്പാലം : കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്സ് തിരികെനൽകി യുവാവ്. 18000 രൂപയടങ്ങിയ പേഴ്സാണ് കച്ചവടക്കാരനായ മനിശ്ശീരി എസ്.ആർ.കെ. നിവാസിൽ മനോഹരൻ തിരികെയേൽപ്പിച്ചത്. തോട്ടക്കര അമ്പലപ്പറമ്പിൽ അമീർ ഹുസ്സൈന്റേതാണ് പേഴ്സ്.

ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് ഈസ്റ്റ് ഒറ്റപ്പാലത്തുവെച്ച് അമീറിന്റെ പേഴ്സ് നഷ്ടപ്പെട്ടത്. തുടർന്ന് പോലീസിൽ പരാതിയും നൽകി.

ഇതിനിടെ ചുനങ്ങാട് റോഡ് ജങ്‌ഷന്‌ സമീപത്തുനിന്ന്‌ ലഭിച്ച പേഴ്സുമായി മനോഹരൻ പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. എസ്.ഐ.മാരായ ജേക്കബ് വർഗീസ്, ജെ.പി. അജിത്കുമാർ, പി.ആർ.ഒ. പ്രകാശൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പേഴ്സ് ഉടമസ്ഥന് കൈമാറി.