ഒറ്റപ്പാലം : റോട്ടറി ക്ലബ്ബിന്റെ സ്ത്രീകളുടെ കൂട്ടായ്മയായ ഇന്നർവീൽ ക്ലബ്ബ് ഓൺലൈൻ പഠനത്തിനായി ടി.വി. കൈമാറി. പ്രസിഡൻറ് സത്യഭാമ പ്രമോദ്, സെക്രട്ടറി ഭാഗ്യലക്ഷ്മി ഗോപികുമാർ, വൈസ്‌പ്രസിഡൻറ് ശോഭ രവീന്ദ്രൻ, ഡയറക്ടർ പ്രീത ഉണ്ണി തുടങ്ങിയവർ സംസാരിച്ചു.

ലക്കിടി : ഓൺലൈൻ പഠനസൗകര്യമൊരുക്കാൻ ബി.ജെ.പി.യുടെ നേതൃത്വത്തിൽ മുളഞ്ഞൂരിൽ വിദ്യാർഥികൾക്ക് ടി.വി. നൽകി. ബി.ജെ.പി. സംസ്ഥാന കൗൺസിൽ അംഗം എൻ.കെ. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എം. സുരേഷ് ബാബു അധ്യക്ഷനായി. ടി. നാരായണൻ, രാജേഷ്, രമേഷ് കുമാർ, രാധാകൃഷ്ണൻ, സി. രാജൻ, ശേഖരൻ, വിനോദ്, സന്തോഷ്, പ്രമോദ് എന്നിവർ സംസാരിച്ചു.