ഒറ്റപ്പാലം : നഗരസഭയിലെ പാലപ്പുറം പെരുങ്കുളം വാർഡിൽ നിയന്ത്രണങ്ങൾ കർശനമാക്കി. തീവ്രബാധിത മേഖലയിൽ ഉൾപ്പെടുത്തിയതിനെത്തുടർന്നാണ് നിയന്ത്രണങ്ങൾ കർശനമാക്കിയത്.

പാലപ്പുറം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് വാർഡിനെ തീവ്രബാധിതമേഖലയിൽ ഉൾപ്പെടുത്തിയത്. പെരുങ്കുളം റോഡൊഴികെ മറ്റെല്ലാ റോഡുകളും അടച്ചു. അവശ്യസാധന സർവീസുകൾ അല്ലാത്ത സ്ഥാപനങ്ങളെല്ലാം അടപ്പിച്ചു. അവശ്യസാധനങ്ങളുടെ കടകൾക്ക് അഞ്ചുമണിവരെ മാത്രമാണ് തുറന്നുപ്രവർത്തിക്കാൻ അനുമതിയുള്ളത്. ആരോഗ്യപരമായ ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നതിനും നിയന്ത്രണമേർപ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ച ഒറ്റപ്പാലം താലൂക്കാശുപത്രിയിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് പാലപ്പുറം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

ഇദ്ദേഹത്തിന് രോഗം പകർന്ന ഉറവിടം ആരോഗ്യവകുപ്പിന് കണ്ടത്താനായിട്ടില്ല. ഇദ്ദേഹവുമായി സമ്പർക്കമുള്ള 17 പേരെ കഴിഞ്ഞദിവസം നിരീക്ഷണത്തിലാക്കിയിരുന്നു. ഇവരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയതായി ആരോഗ്യ വകുപ്പധികൃതർ അറിയിച്ചു.