ഒറ്റപ്പാലം : ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 14 മുതൽ 16 വരെ നടത്താനിരുന്ന പുസ്തകോത്സവം കോവിഡ് സാഹചര്യത്തിൽ മാറ്റിവെക്കാൻ തീരുമാനിച്ചു.

ജില്ലാ ലൈബ്രറികൗൺസിൽ യോഗത്തിൽ വൈസ് പ്രസിഡന്റ് ഇ. ചന്ദ്രബാബു അധ്യക്ഷനായി. സെക്രട്ടറി മോഹനൻ, സംസ്ഥാന എക്സി. അംഗം പി.കെ. സുധാകരൻ, ശ്രീകുമാർ, ഇ. രാമചന്ദ്രൻ, വി.കെ. ചന്ദ്രൻ, താലൂക്ക് സെക്രട്ടറിമാർ തുടങ്ങിയവർ സംസാരിച്ചു.