ഒറ്റപ്പാലം : അനങ്ങനടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെൻറ് സെൻററിലേക്ക് എസ്.വൈ.എസ്. സർക്കിൾ കമ്മിറ്റി 30 കിടക്കകൾ നൽകി. എസ്.വൈ.എസ്. ജില്ലാ സാന്ത്വനം സെക്രട്ടറി റഷീദ് അഷ്റഫിൽനിന്ന് പഞ്ചായത്ത് പ്രസിഡൻറ് എൻ.ആർ. രഞ്ജിത്തും പഞ്ചായത്ത് സെക്രട്ടറി മേബിൾ ഷീലയും സ്ഥിരംസമിതി അധ്യക്ഷൻ ശശികുമാറും ചേർന്ന് ഏറ്റുവാങ്ങി.