ഒറ്റപ്പാലം : ഓൺലൈൻ പഠനസൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് ഒറ്റപ്പാലം ബി.ആർ.സി.യുടെ നേതൃത്വത്തിൽ സ്മാർട്ട് ഫോൺ വിതരണം ചെയ്തു. എടപ്പാൾ ഒ.എം.ആർ. ചാരിറ്റബിൾ സൊസൈറ്റിയുമായി സഹകരിച്ചാണ് സ്മാർട്ട് ഫോണുകൾ നൽകിയത്. എസ്.എസ്.കെ. പാലക്കാട് ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ എം.കെ. നൗഷാദലി ഉദ്ഘാടനം ചെയ്തു. പി. അച്യുതൻകുട്ടി അധ്യക്ഷനായി. ഒ.എം.ആർ. ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് സത്യൻ, അസ്‌ന മോൾ, എം. അനന്തൻ, ഗോപിനാഥ് കെ.എസ്, എം.ടി. ഷഫീർ, നസീമ തുടങ്ങിയവർ സംസാരിച്ചു.