ഒറ്റപ്പാലം : ഓൺലൈൻ പഠനസൗകര്യം ഇല്ലാതിരുന്ന വരോട് കോലോത്തുപറമ്പിലെ കുടുംബത്തിന് എസ്.എഫ്.ഐ. ഒറ്റപ്പാലം ഏരിയാ കമ്മിറ്റി ടി.വി. നൽകി. പി. ഉണ്ണി എം.എൽ.എ. ടി.വി. കൈമാറി. എസ്.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റ് ഇ.കെ. നിഷാദ്, ഏരിയാ സെക്രട്ടറി എൻ. ഷിബു, പ്രസിഡന്റ് സുർജിത്ത് ദേവ്, മുഹമ്മദ് ഷാഫി, കെ. അബ്ദുൾ നാസർ, നൗഷാദ്, അബൂബക്കർ, ടി. ലത, ശോഭന തുടങ്ങിയവർ പങ്കെടുത്തു.