ഒറ്റപ്പാലം: ആരവങ്ങളുയർന്നിരുന്ന സിനിമാതിയേറ്ററുകളിൽ ഇന്ന് ആളനക്കമില്ല. ആകാംഷയും സന്തോഷവും നിറഞ്ഞ മുഖങ്ങളില്ല... ആരാധകരുടെ കൊട്ടുംപാട്ടുമില്ല... ഉള്ളത് തിയേറ്റർ ഉടമകളുടെയും ജീവനക്കാരുടെയും ആധി മാത്രം. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് പ്രദർശനം നിർത്തിവെച്ചിട്ട് 120 ദിവസമായി.ജില്ലയിൽ 50 തിയേറ്ററുകളാണ് അടഞ്ഞുകിടക്കുന്നത്.

മൾട്ടിപ്ളക്സുകളാകട്ടെ, ആധുനിക യന്ത്രസംവിധാനങ്ങളുടെ പരിപാലനം നിർബന്ധമായതിനാൽ നഷ്ടങ്ങളിൽനിന്ന് നഷ്ടങ്ങളിലേക്ക് നീങ്ങുകയാണ്. കോവിഡ് പെരുകുന്ന സാഹചര്യത്തിൽ അടച്ചിട്ട തിയേറ്റർ എന്ന്‌ തുറക്കാനാകുമെന്ന് അറിയില്ലെന്ന് ഒറ്റപ്പാലം ലക്ഷ്മി തിയേറ്റർ ഉടമ പി.ജയശങ്കർ പറഞ്ഞു.