ഒറ്റപ്പാലം : നഗരസഭയിലെ തോട്ടക്കര 89-ാം നമ്പർ അങ്കണവാടി പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. നഗരസഭാധ്യക്ഷൻ എൻ.എം. നാരായണൻ നമ്പൂതിരി കെട്ടിടം ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സത്യൻ പെരുമ്പറക്കോട് അധ്യക്ഷനായി.

വീട് സമർപ്പണം ഇന്ന്

തിരുമിറ്റക്കോട് : കെ.പി.സി.സി.യുടെ ആയിരംവീട് പദ്ധതിയിൽ ഉൾപ്പെടുത്തി പണിതവീട് 19-നുകാലത്ത് 10-ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കൈമാറും.