ഒറ്റപ്പാലം : കോവിഡ് സാമൂഹികവ്യാപനസാധ്യത മുൻനിർത്തി ഒറ്റപ്പാലം താലൂക്കാശുപത്രി കേന്ദ്രീകരിച്ച് നടത്തിയ ആന്റിജൻ പരിശോധനയിൽ മൂന്നുപേർക്ക് കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തി. തൃക്കടീരിയിലെ രണ്ടുപേർക്കും പാലപ്പുറത്തെ ഒരാൾക്കുമാണ് ലക്ഷണങ്ങൾ കണ്ടത്തിയത്. ഇതോടെ മൂന്നുപേരെയും മാങ്ങോട് ആശുപത്രിയിലേക്ക് മാറ്റിയതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

തൃക്കടീരിയിലുള്ള രണ്ടുപേരും ഗൾഫിൽനിന്ന് മടങ്ങിയെത്തിയവരാണ്. പാലപ്പുറത്ത് ആന്റിജൻ പോസറ്റീവായ ആളുടെ കാര്യത്തിലാണ് ആരോഗ്യവകുപ്പിന് ആശങ്ക.