ഒറ്റപ്പാലം : വള്ളുവനാട് രക്തദാനസമിതി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ചക്രക്കസേര വിതരണംചെയ്തു. നഗരസഭാ റവന്യൂ ഇൻസ്‌പെക്ടർ യു. അയ്യപ്പൻ ഉദ്ഘാടനംചെയ്തു. ടി.പി. വേണുഗോപാൽ അധ്യക്ഷനായി. സുജിത്ത്, കൗൺസിലർ ശൈലജ, വി.പി. രാധാകൃഷ്ണൻ, വിജയൻപിള്ള തുടങ്ങിയവർ സംസാരിച്ചു.