ഒറ്റപ്പാലം: എൻ.എസ്.എസ്. ട്രെയ്‌നിങ് കോളേജിൽ സംസ്ഥാന സർക്കാരിന്റെ പാർലമെൻററികാര്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ദ്വിദിന ദേശീയസെമിനാർ തുടങ്ങി. ഇന്ത്യൻ വിദ്യാഭ്യാസത്തിലെ ജനാധിപത്യപ്രവണതകൾ എന്ന വിഷയത്തിൽ നടന്ന സെമിനാർ പി. ഉണ്ണി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. അമ്പിളി അരവിന്ദ് അധ്യക്ഷയായി. ശ്രീകൃഷ്ണപുരം വി.ടി.ബി. കോളേജ് പ്രിൻസിപ്പൽ ഡോ. ഇ. ജയൻ, എൻ.എസ്.എസ്. ട്രെയ്‌നിങ് കോളേജ് എം.എഡ്. വിഭാഗം മേധാവി ഡോ. കെ.പി. അനിൽകുമാർ, സെമിനാർ കോ-ഓർഡിനേറ്റർ ഡോ. കെ. സുരേഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി ഡോ. ദേവിക എന്നിവർ സംസാരിച്ചു.