ഊട്ടി: ഊട്ടി-മൈസൂരു ദേശീയപാതയോട് ചേർന്നുള്ള കാമരാജ് ഡാമിൽനിന്ന്‌ ആറു വിഗ്രഹങ്ങൾ കണ്ടെടുത്തു. ഡാമിൽ മീൻപിടിക്കാനെത്തിയവർ ശിലകൾ കണ്ടതിനെ ത്തുടർന്ന് അധികൃതരെ വിവരമറിയിക്കയായിരുന്നു. ആർ.ഡി.ഒ. സുരേഷിൻറെ നേതൃത്വത്തിൽ അധികൃതർ സ്ഥലത്തെത്തി വിഗ്രഹങ്ങൾ കൊണ്ടുപോയി. മഴ ഇല്ലാത്തതിനാൽ ഡാമിലെ ജലനിരപ്പ് കുറഞ്ഞിരുന്നു. ഇതിനാലാണ് വിഗ്രഹങ്ങൾ പുറത്തുകണ്ടത്. വിഗ്രഹങ്ങൾ പുരാവസ്തുവകുപ്പിന് കൈമാറി അന്വേഷണം നടത്തുന്നുണ്ട്.