നെന്മാറ: അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ നേതൃത്വത്തിൽ അൽഷിമേഴ്‌സ് ദിനാചരണം ഇയ്യങ്കോട് ശ്രീധരൻ ഉദ്ഘാടനംചെയ്തു. ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഡോ. പി. മോഹനകൃഷ്ണൻ അധ്യക്ഷനായി. അജയ് ശങ്കർ, ആർ. ശാന്തകുമാർ എന്നിവർ സംസാരിച്ചു. മീറ്റ് യുവർ ഡോക്ടർ എന്ന പരിപാടിക്ക്‌ ഡോക്ടർമാരായ അനിരുദ്ധ്, പ്രവീഷ്, രാജേന്ദ്രൻ, മനു, അഭിലാഷ് എന്നിവർ നേതൃത്വംനൽകി. ദിനാചരണഭാഗമായി നടത്തിയ ചിത്രരചനാ മത്സരത്തിൽ കൊല്ലങ്കോട് ബി.എസ്.എസ്. ഹയർസെക്കൻഡറി സ്‌കൂളിലെ പി. അനൂപ് ഒന്നാംസ്ഥാനവും കൊല്ലങ്കോട് ചിന്മയവിദ്യാലയത്തിലെ ആദർശ് മോഹൻ രണ്ടാംസ്ഥാനവും നേടി.