നെല്ലിയാമ്പതി: കൈകാട്ടിയിൽ കാട്ടാന വീട്ടുമുറ്റത്ത് നിന്നിരുന്ന ഈന്തപ്പനയെ വൈദ്യുതിക്കമ്പിയിലേയ്ക്ക് വീഴ്ത്തി. ശനിയാഴ്ച രാത്രി 11 മണിയോടെ വേൽമുരുകന്റെ വീട്ടുമുറ്റത്തുള്ള മരമാണ് ആന തള്ളിയിട്ടത്. വൈദ്യുതിക്കമ്പി തടഞ്ഞതിനാൽ വീടിന് മുകളിൽ വീണില്ല. വൈദ്യുതിക്കമ്പിയിൽനിന്ന്‌ ശബ്ദമുണ്ടായതോടെ ആന തിരിഞ്ഞോടിയതായി വീട്ടുകാർ പറഞ്ഞു. കഴിഞ്ഞയാഴ്ച ഇവരുടെ വീട്ടിൽ തൊഴുത്തിൽ നിന്നിരുന്ന പശുക്കുട്ടിയെ പുലി ആക്രമിച്ച സംഭവവും ഉണ്ടായി.