നെല്ലിയാമ്പതി: കനത്തമഴയിൽ നെല്ലിയാമ്പതി ചുരം പാതയിൽ മരം വീണു. ചൊവ്വാഴ്ച രാത്രി കൈകാട്ടിക്കുസമീപമുള്ള ആനവളവിലാണ് മരം കടപുഴകിവീണത്. ഇതോടെ, ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.

ബുധനാഴ്ച രാവിലെ പാടഗിരി പോലീസിന്റെയും വനംവകുപ്പിന്റെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പാടഗിരി എസ്.ഐ. എം. ഹംസ, സിവിൽ പോലീസ് ഓഫീസർമാരായ വി.എസ്. സുബി, ഗിരീഷ്, ഉണ്ണിക്കൃഷ്ണൻ, ഫോറസ്റ്റർ ഗിരീഷ്, ജോസഫ് എന്നിവർ നേതൃത്വം നൽകി.