ചെർപ്പുളശ്ശേരി: കുറ്റാരോപിതനായ പി.കെ. ശശി എം.എൽ.എ.സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ചെർപ്പുളശ്ശേരിയിൽ എം.എൽ.എ. ഓഫീസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എ. സാജിത് അധ്യക്ഷനായി.

ജനറൽ സെക്രട്ടറി ഗഫൂർ കോൽക്കളത്തിൽ, സംസ്ഥാന സെക്രട്ടറി പി.പി. അൻവർ സാദത്ത്, ലീഗ് ജില്ലാ ജനറൽ സെക്രട്ടറി മരയ്ക്കാർ മാരായമംഗലം, റഷീദ് ആലായൻ, കെ.കെ.എ. അസീസ്, മുഹമ്മദലി മറ്റാംതടം, എം. ബീരാൻഹാജി, അബ്ദുറഹ്മാൻ ചളവറ, മാടാല മുഹമ്മദലി തുടങ്ങിയവർ സംസാരിച്ചു.