മുതുതല : ലൈബ്രറി കൗൺസിലിന്റെ സംസ്ഥാനതല വായനാമത്സരത്തിൽ വിജയിച്ച കൊഴിക്കോട്ടിരി സ്വദേശിനി സി.ആർ. സൈന്ധവിയെ കൊടുമുണ്ട കുഞ്ഞൻ നായർ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.

15 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിഭാഗം മത്സരത്തിലാണ് ഏഴാംക്ലാസുകാരിയായ സൈന്ധവി വിജയിച്ചത്. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി. സത്യനാഥൻ അനുമോദനസദസ്സ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി. ടി.പി. രാമൻകുട്ടി, എ. ആനന്ദവല്ലി, കെ.എം. വാസുദേവൻ, കെ.എം. ജിതേഷ് തുടങ്ങിയവർ സംസാരിച്ചു.