മുതുതല : കൊടുമുണ്ട കുഞ്ഞൻനായർസ്മാരക വായനശാലയുടെ 51-ാം വാർഷികാഘോഷം പത്തുദിവസം നീണ്ടുനിന്ന ഓൺലൈൻ പരിപാടികളോടെ സംഘടിപ്പിച്ചു. വായനശാലയുടെ ഫേസ്ബുക്ക് പേജിലൂടെ സംഗീതജ്ഞൻ വിദ്യാധരൻ ഓൺലൈനായി ഉദ്ഘാടനംചെയ്തു. വായനാനുഭവംമുതൽ ടിക്‌ടോക്‌വരെയുള്ള വിവിധ പരിപാടികളുമായി 250-ഓളം പേരുടെ പങ്കാളിത്തവുമുണ്ടായി. നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നൽകിയ സന്ദേശത്തോടെ കലാവിരുന്ന് സമാപിച്ചു.

എഴുത്തുകാരായ കെ. സച്ചിദാനന്ദൻ, റഫീക്ക് അഹമ്മദ്, പി.പി. രാമചന്ദ്രൻ, സംഗീത സംവിധായകൻ ശരത്, ബി.കെ. ഹരിനാരായണൻ തുടങ്ങിയവരും ഓൺലൈൻ വഴി ആശംസകൾ നേർന്നു. വായനശാലാ സെക്രട്ടറി കെ.എം. ജിതേഷ്, ഗ്രാമപ്പഞ്ചായത്തംഗം കെ. ഉണ്ണിക്കൃഷ്ണൻ, കെ. രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.