മുതുതല : പെരുമുടിയൂർ ഗവ. എൽ.പി. സ്കൂളിന് പുതിയകെട്ടിടം നിർമിക്കും. എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന്‌ 99 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിക്കുന്നത്. വർഷങ്ങളായി വാടകക്കെട്ടിടത്തിലാണ് സ്കൂളിന്റെ പ്രവർത്തനം.

പുതിയകെട്ടിടത്തിന്റെ നിർമാണോദ്ഘാടനം മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.എം. നീലകണ്ഠൻ അധ്യക്ഷനായി.

വൈസ്‌പ്രസിഡന്റ് എം.പി. മാലതി, സി. മുകേഷ്, ജിജോ ജോസ്, ഗോപാലകൃഷ്ണൻ, അനി, സുധീഷ് തുടങ്ങിയവർ സംസാരിച്ചു.