മുതുതല : കൊടുമുണ്ട ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എസ്.എസ്.എൽ.സി. വിദ്യാർഥികൾക്കുള്ള രാത്രികാല പഠനക്ലാസുകൾ തുടങ്ങി. പഞ്ചായത്തംഗം കെ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനംചെയ്തു. പി.ടി. മുഹമ്മദാലി അധ്യക്ഷനായി. പ്രധാനാധ്യാപകൻ എ.ടി. ശശി, യാഹുട്ടി, ചെറിയ മുഹമ്മദ്, സിദ്ദീഖുൽ അക്ബർ, ശ്രീദേവി, സുമ, ഫ്രാൻസിസ്, ഷനിത തുടങ്ങിയവർ സംസാരിച്ചു.