മുതുതല: കിണറ്റിലകപ്പെട്ട പന്നിയെയും കുഞ്ഞുങ്ങളെയും രക്ഷപ്പെടുത്തി. പെരുമുടിയൂരിൽ രാമചന്ദ്രൻ നമ്പീശന്റെ പറമ്പിലെ കിണറ്റിലാണ് കാട്ടുപന്നിയും കുഞ്ഞുങ്ങളും അകപ്പെട്ടത്. തുടർന്ന് വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. ബീറ്റ് ഓഫീസർ നൗഷാദിന്റെ നേതൃത്വത്തിൽ പരിസ്ഥിതി പ്രവർത്തകൻ കൈപ്പുറം അബ്ബാസ് കിണറ്റിലിറങ്ങി പന്നികളെ രക്ഷപ്പെടുത്തി. തുടർന്ന്, കാട്ടിലേക്ക് വിട്ടു.