മുതുതല: കൊടുമുണ്ട സ്പോർട്സ്‌ ക്ലബ്ബും കെ.എൻ.എം.എൽ. യുവതയും ഏകദിന വോളിബോൾ മത്സരം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.എം. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി. ടി. ഗോപാലകൃഷ്ണൻ, എം. രാജേന്ദ്രൻനായർ, വി.ടി. സോമൻ, പി. ചേക്കാമു, കെ. ഷാഫി, കെ.എം. വാസുദേവൻ, വിനോദ്, കെ.എം. ജിതേഷ് തുടങ്ങിയവർ സംസാരിച്ചു. കെ.വൈ.സി. കൊടുമുണ്ട ജാറം ടീം ജേതാക്കളായി. അജുവാസ് കൊടിക്കുന്നിനാണ് രണ്ടാംസ്ഥാനം.