മുതുതല: കൊടുമുണ്ട കുഞ്ഞൻനായർ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ ‘ഭരണഘടനയും വെല്ലുവിളികളും’ എന്നവിഷയത്തിൽ സെമിനാർ നടത്തി. കൊടുമുണ്ട ഗവ. എൽ.പി. സ്കൂളിൽ നടക്കുന്ന എൻ.എസ്.എസ്. ക്യാമ്പിലായിരുന്നു സെമിനാർ. ടി.കെ. സുരേഷ് ക്ലാസെടുത്തു. വായനശാലാ സെക്രട്ടറി കെ.എം. ജിതേഷ് അധ്യക്ഷനായി. അഭിഷേക്, നിമിഷ എന്നിവർ സംസാരിച്ചു.