മുതുതല: നവീകരണം പൂർത്തിയായ മുതുതല അമ്മന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം റോഡ് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എം. മുഹമ്മദാലി ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അഞ്ചുലക്ഷംരൂപ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്. ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷഫീന ഷുക്കൂർ അധ്യക്ഷയായി. സന്തോഷ് കുമാർ, മണി, റഷീദ് തുടങ്ങിയവർ സംസാരിച്ചു.